‘വിഷൻ കൊയിലാണ്ടി’ കോൺക്ലേവിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി: 2040-ലെ കൊയിലാണ്ടിയുടെ സമഗ്ര വികസനത്തിന് രൂപരേഖ തയ്യാറാക്കുന്നതിനായി കെ. പ്രവീൺകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിഷൻ കൊയിലാണ്ടി’ കോൺക്ലേവിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

കോൺക്ലേവിന് മുന്നോടിയായി ‘കൊയിലാണ്ടി: ഇന്നലെ, ഇന്ന്, നാളെ’ എന്ന പേരിലുള്ള പ്രദർശനം ഇന്ന് വൈകീട്ട് ആരംഭിക്കും.
നവംബർ 27-ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലാണ് പ്രധാന കോൺക്ലേവ് നടക്കുക.

വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി, വ്യവസായം, തൊഴിൽ, ടൂറിസം, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ വികസന സാധ്യതകൾ വിദഗ്ധരും പൊതുജനങ്ങളും ചേർന്ന് ചർച്ച ചെയ്യും. 2040-ലെ കൊയിലാണ്ടിയുടെ വികസന കാഴ്ചപ്പാടുകൾക്ക് രൂപം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!