ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട് മാളിക്കടവ് ജനറൽ ഐ.ടി.ഐ. യിൽ ടെർണർ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഡിസംബർ ഒന്നിന് രാവിലെ 11 ന് കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐ. യിൽ വച്ച് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്.
ഫോൺ: 0495 2377016

ട്രേഡ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ നവംബർ 30 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാളിന് മുമ്പാകെ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പോളിടെക്നിക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം.
ഫോൺ : 0495 2383924.












