ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. വടകര കണ്ണൂക്കര സ്വദേശി അഷ്റഫിനാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

നാട്ടുകാർ അഷ്റഫിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!