മുചുകുന്ന് നോര്‍ത്ത് യു.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് 27-ന് തുടക്കമാകും

കൊയിലാണ്ടി: 1926-ല്‍ കണ്ണന്‍ മാസ്റ്റര്‍ സ്ഥാപിച്ച മുചുകുന്ന് നോര്‍ത്ത് യു.പി. സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷമായ ‘ശതപൂര്‍ണിമ’യ്ക്കും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനും നവംബര്‍ 27-ന് തുടക്കമാകും. രാവിലെ 9 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും.
കെ. പ്രവീണ്‍കുമാര്‍ എം. എല്‍. എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. പി. അഖില, കണ്ണന്‍ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം നിര്‍വഹിക്കും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പ്രതിഭാ സംഗമം, പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമം, 100 വൃക്ഷത്തൈ നടല്‍, കണ്ണന്‍ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കല്‍ തുടങ്ങിയ പരിപാടികളും അക്കാദമിക് പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചുള്ള ദിനാചരണങ്ങളും നടക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!