എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ നാലിന്

എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ നാലിന്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ കാര്യാലയത്തിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ് തസ്തികയിൽ നിയമനത്തിനായി ഡിസംബർ നാലിന് രാവിലെ 11 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സിവിൽ, കെമിക്കൽ, എൻവയോൺമെന്റൽ എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.ടെക് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 28 വയസ്സ് കവിയരുത്.

യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, എന്നി വയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറു മാസത്തിനുള്ളിൽ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് ലിങ്ക് റോഡിലുള്ള കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മേഖലാ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: https://kspcb.kerala.gov.in/

ടെൻഡർ ക്ഷണിച്ചു

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിൽ വിവിധ പൊതുമരാമത്ത് പ്രവർത്തികൾ ഏറ്റെടുത്തു നടത്തുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി ഡിസംബർ എട്ടിന് വൈകിട്ട് മൂന്നിന്. ടെൻഡർ സംബന്ധിച്ച വിവരങ്ങളും പ്രവൃത്തികളുടെ വിശദ വിവരങ്ങളും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിലും www.etenders.keralal.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

സൗജന്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്ററിൽ സൗജന്യ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ഡെവലപ്മെന്റ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഡിസംബർ പത്തിന് വൈകിട്ട് 5 നകം സി.ഡി.സി. യുടെ ഫേസ്ബുക്ക് പേജിലെ cdc. perambra എന്ന ലിങ്ക്/ ക്യു ആർ കോഡ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ: 0496 2615500

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!