അകലാപ്പുഴയില്‍ ബോട്ടുകളിലും ജെട്ടികളിലും സുരക്ഷാ പരിശോധന

കൊയിലാണ്ടി: അകലാപ്പുഴയില്‍ ബോട്ടില്‍നിന്ന് പുഴയില്‍ വീണ് കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. സര്‍വീസ് നടത്തുന്ന 38 ബോട്ടുകളുടെയും തിക്കോടി പഞ്ചായത്തിലെ 15 ജെട്ടികളുടെയും സുരക്ഷയാണ് വിലയിരുത്തിയത്.

രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത ബോട്ടുകള്‍ക്കെതിരെ നടപടിയെടുക്കും. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും പരിശോധിച്ചു. അനധികൃത ജെട്ടികളുടെ പ്രവര്‍ത്തനം നിര്‍ത്താനും അംഗീകൃത ജെട്ടികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. പോര്‍ട്ട്, റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ്, പഞ്ചായത്ത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!