കുരുന്നുകളുടെ ആരോഗ്യസംരക്ഷണത്തിന് മുൻഗണന; കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട് അങ്കണവാടി കുട്ടികൾക്കായുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയായ ബാല്യ സ്പന്ദനം പദ്ധതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലതല ഉദ്ഘാടനം കെ. പ്രവീൺ കുമാർ എം എൽ എ നിർവഹിച്ചു .തോട്ടുമുക്കം അങ്കണവാടിയിൽ വെച്ച് നടന്ന പരിപാടിയിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. പി. സുധീഷ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സി കെ അഫ്സൽ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജനകീയ ആരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ ഡോ. സി. പി. സജ്ന മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ നുസൈബ സ്വാഗതമാശംസിച്ച ചടങ്ങിൽ മുൻ കൗൺസിലർ വി. പി. ഇബ്രാഹിം കുട്ടി ,സാമൂഹ്യപ്രവർത്തകൻ രാഗം മുഹമ്മദലി, തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ. ജെ. ഷീബ, ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ഡോ. എൽ ഭവില, സി ഡി പി ഒ അനുരാധ, ആർ ബി എസ് കെ ആർ കെ എസ്.കെ ജില്ലാ കോഡിനേറ്റർ വി. മഞ്ജു, തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഇ. വിനോദ് എന്നിവർ സംസാരിച്ചു. ബാല്യസ്പന്ദനം പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 20581 കുട്ടികളെ പരിശോധിച്ചു.












