മൂടാടി സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

കൊയിലാണ്ടി : മൂടാടി സിപിഐ അസിസ്റ്റൻറ് സെക്രട്ടറിയും കിസാൻ സഭമണ്ഡലം കമ്മിറ്റി അംഗവുമായ വിശ്വൻ ചെല്ലട്ടം കണ്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
വിശ്വനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂലൈ 12ന് നന്തിയിൽ നടക്കുന്ന കിസാൻ സഭയുടെ ജില്ലാ ക്യാമ്പിൻ്റെ പ്രചരണം ലോക്കൽ സെക്രട്ടറി എൻ വി എം സത്യനോടൊപ്പം നടത്തിക്കൊണ്ടിരിക്കേ ഇന്ന് 3 മണിയോടെ യാതൊരു പ്രകോപനവും കൂടാതെ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് ആക്രമിക്കുകയായിരുന്നു എന്ന് വിശ്വൻ പറഞ്ഞു
കൈക്കും തലയ്ക്കും കഴുത്തിനുമാണ് പരിക്കേറ്റത്










