മരുതേരിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി

പേരാമ്പ്ര: പെരുവണ്ണാമൂഴി ജലശുദ്ധീകരണ ശാലയില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ മരുതേരിയില്‍ പൊട്ടി. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയുണ്ടായ സംഭവത്തില്‍, ശക്തമായ സമ്മര്‍ദ്ദത്തില്‍ 50 അടിയോളം ഉയരത്തിലാണ് വെള്ളം ചീറ്റിയത്. പൈപ്പ് ലൈനിലെ വാഷ് ഔട്ടുകള്‍ നിയന്ത്രിച്ചാണ് വെള്ളത്തിന്റെ ഒഴുക്ക് താല്‍ക്കാലികമായി കുറച്ചത്.

ജലജീവന്‍ മിഷന്റെ പൈപ്പാണെന്ന് തെറ്റിദ്ധരിച്ച് പ്രവൃത്തി നടത്താന്‍ ശ്രമിച്ചതാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്നും, വിവരമറിയിച്ചിട്ടും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!