അകലാപ്പുഴ ഹൗസ് ബോട്ടില്‍ നിന്ന് വെള്ളത്തില്‍ വീണു അഞ്ചു വയസുകാരന് മരിച്ചു.

കൊയിലാണ്ടി: അകലാപ്പുഴ ഹൗസ് ബോട്ടില്‍ നിന്ന് വെള്ളത്തില്‍ വീണു അഞ്ചു വയസുകാരന് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി കുന്നുമ്മല്‍ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകനായ മുഹമ്മദ് ഐസാമാണ് മരണപ്പെട്ടത്. വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. അകലാപ്പുഴയില്‍ ബോട്ടിങ്ങിനെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്ന കുട്ടി ബോട്ടില്‍ കളിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ പുഴയിലിറങ്ങി കുട്ടിയെ കരയ്ക്കെത്തിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആലിന്തറ റബ്ബാനിയ കിന്‍സ് ഇഗ്ലീഷ് മീഡിയം സ്ക്കൂള് എല്‍ കെ.ജി വിദ്യാര്‍ത്ഥിയാണ്. യമിന് അബ്ദുള്ള സഹോദരനാണ്












