ഗ്രന്ഥശാലകൾ സ്വതന്ത്ര്യ വായനക്ക് അവസരമൊരുക്കണം; യു.കെ.രാഘവൻ

ഗ്രന്ഥശാലകൾ സ്വതന്ത്ര്യ വായനക്ക് അവസരമൊരുക്കണമെന്ന് പ്രശസ്ത ചിത്രകാരൻ  യു. കെ. രാഘവൻ പറഞ്ഞു. മാനവ സംസ്കൃതി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി വായനാപക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ വായനാനുഭവങ്ങൾ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രന്ഥശാലാ സംഘം നടത്തുന്ന മത്സരപരിപാടികളിലൊക്കെ നിശ്ചിത പുസ്തകങ്ങൾ തന്നെ വായിക്കണമെന്ന് നിർദ്ദേശിക്കുന്നത് സ്വതന്ത്ര്യ വായനയെ നിയന്ത്രിക്കുന്നതിനു തുല്യമാണന്നും അദ്ദേഹം പറഞ്ഞു. എന്റെ വായനാനുഭവങ്ങൾ എന്ന വിഷയത്തിൽ  ഇബ്രാഹിം തിക്കോടി പ്രഭാഷണം നടത്തി.

പരിസ്തിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയി കൾക്കുള്ള സമ്മാനദാനവും യു.കെ.രാഘവൻ മാസ്റ്റർ നിർവ്വഹിച്ചു. താലൂക്ക് ചെയർമാൻ സുധാകരൻ പറമ്പാട്ട് അദ്ധ്യക്ഷം വഹിച്ചു.
അഡ്വ.കെ. വിജയൻ,വി.വി.സുധാകരൻ, പി.എം.അഷറഫ്, സജീവൻ പൊറ്റക്കാട്ട്, സുമ സുരേഷ്, മോഹൻദാസ് പലോറ,  മുരളീധരൻ തോറോത്ത്, രത്നവല്ലി ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!