കൗതുകമായി 50 കിലോ ഭാരമുള്ള ചക്ക

പയ്യോളി : പള്ളിക്കരയിൽ കാളനാരി താഴ ജാബിറിൻ്റെ വീട്ടിലെ പ്ലാവിൽ നിന്നും കൊയ്ത 50 കിലോ ഭാരമുള്ള ചക്ക നാട്ടുകാർക്കൊക്കെ കൗതുകമായി. ഇന്നലെ രാവിലെയാണ് വീട്ടുവളപ്പിലെ ചെറിയ പ്ലാവിൽ നിന്നും രണ്ട് പേരുടെ സഹായത്തോടെ നല്ല മൂപ്പെത്തിയ ഭീമൻ വരിക്ക ചക്ക കൊയ്തെടുത്തത്.

10 വർഷത്തിന് ശേഷമാണ് പ്ലാവിൽ ചക്ക ഉണ്ടായതെന്നും ഈ പ്രാവശ്യം മൂന്ന് ചക്ക കിട്ടിയെന്നും വീട്ടുടമ ജാബിർ പറഞ്ഞു. 160 സെ.മീറ്റർ ചുറ്റളവുള്ള ചക്കക്ക് അര മീറ്ററിലധികം നീളമുണ്ട്. ധാരാളം പേർ ചക്ക കാണുന്നതിന് വേണ്ടി ജാബിറിൻ്റെ വീട്ടിൽ എത്തിക്കൊണ്ടിരിക്കുകയാണ്

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!