സയ്യിദ് അലി ബാഫഖി തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍

കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ (88) വിയോഗത്തില്‍ പ്രമുഖ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. മലബാറിലെ മുസ്ലിം സമൂഹത്തിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് ജീവിതം സമര്‍പ്പിച്ച മഹനീയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് നേതാക്കള്‍ അനുസ്മരിച്ചു.
പാലിയേറ്റീവ്/ആത്മീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന തങ്ങളുടെ ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് കൊയിലാണ്ടി ഖാദിരിയ്യ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഖബറടക്കും. തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് കൊയിലാണ്ടി നഗരസഭയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്റസകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












