കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് മറിഞ്ഞു അപകടം രണ്ട് പേർക്ക് പരിക്ക്

കൊയിലാണ്ടി :കൊയിലാണ്ടി അരിക്കുളം പറമ്പത്ത് കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് മറിഞ്ഞു അപകടം രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.20 ഓടെയായിരുന്നു അപകടം.
പരിക്കേറ്റ അരിക്കുളം സ്വദേശികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മലബാർ മെഡിക്കൽ കോളേജിൽ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേർക്കും തലയ്ക്കാണ് പരിക്കേറ്റത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്. പേരാമ്പ്ര ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്









