കൊയിലാണ്ടിയില്‍ നിര്‍മ്മാണത്തിലിരുന്ന ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്ന് വീണ് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: ബോയ്സ് ഹൈസ്‌കൂളില്‍ പിറകുവശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളില്‍ നിന്ന് താഴെ വീണ് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. കല്‍ക്കത്ത സ്വദേശികളായ റൗഷാന്‍ അലി, അഷര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ചുമര്‍ തേപ്പ് ജോലികള്‍ക്കിടയിലാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍പ്പെട്ട് താഴെ വീണ തൊഴിലാളികളെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!