യു. രവീന്ദ്രനെ അനുസ്മരിച്ചു

കൊയിലാണ്ടി: ജനശ്രീ സുസ്ഥിര വികസന മിഷന് കൊയിലാണ്ടി സൗത്ത് മണ്ഡലം സഭാ ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന യു. രവീന്ദ്രന്റെ ആറാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ജനശ്രീ ബ്ലോക്ക് യൂണിയന് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ബ്ലോക്ക് യൂണിയന് ചെയര്മാന് വി. വി. സുധാകരന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലിക്കോയ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. സി. സുന്ദരന്‍, ടി. പി. രാഘവന്, കെ. രമേശന്, കാര്‍ത്തി മേലോത്ത്, ടി. പി. ശൈലജ, ജാനറ്റ് സുരേന്ദ്രന്, സഫിയ റസാക്ക് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.












