ടെണ്ടര്‍ ക്ഷണിച്ചു

ടെണ്ടര്‍ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീഏജന്റ്സ്, കെമിക്കല്‍സ് തുടങ്ങിയവ റേറ്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ അഞ്ചിന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2960241.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാംകേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ അംശദായം അടച്ചുവരുന്നവരുമായ അംഗങ്ങളുടെ മക്കളില്‍ 2025-26 അക്കാദമിക വര്‍ഷം എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരില്‍നിന്ന് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. unorganisedwssb.org എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2378480
റേഡിയോഗ്രാഫര്‍ നിയമനം

കോഴിക്കോട് ഗവ. ദന്തല്‍ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴില്‍ ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി വിഭാഗത്തില്‍ റേഡിയോഗ്രാഫര്‍ ട്രെയ്നിയെ നിയമിക്കും. യോഗ്യത: ഡി.ആര്‍.ടി/ഡി.ആര്‍.ആര്‍.ടി/ബി.എം.ഐ.ടി/ബി.എസ്.സി റേഡിയോളജി. മെയ് 29ന് രാവിലെ 11ന് ആധാര്‍ കാര്‍ഡ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, മതം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിനെത്തണം.

കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതന/കരാര്‍ വ്യവസ്ഥയില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത: വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. ജൂണ്‍ എട്ടിന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2852239.

അധ്യാപക നിയമനം

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മേയ് 29, 30 തീയതികളില്‍ നടക്കും. 29ന് രാവിലെ 10ന് മലയാളം, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ചക്ക് രണ്ടിന് മാത്തമാറ്റിക്സ്, ഹിന്ദി, ഫിസിക്കല്‍ എജ്യൂക്കേഷന്‍, മെയ് 30ന് രാവിലെ 10ന് ഇംഗ്ലീഷ്, കോമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നിങ്ങനെയാണ് അഭിമുഖം. യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പങ്കെടുക്കാം. ഫോണ്‍: 0495-2223243, 8547005025.

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് ദിവസവേതനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: ഡിഗ്രി/മൂന്നു വര്‍ഷ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മെയ് 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2383210.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ പുതിയ സി.സി.എഫ് ആന്‍ഡ് ലൈബ്രറി ബ്ലോക്കിലേക്ക് ഡ്യുവല്‍ വയറിങ് ബോര്‍ഡുകള്‍ (വൈറ്റ് ആന്‍ഡ് ഗ്രീന്‍ സെറാമിക് -8 എണ്ണം) വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 25ന് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!