അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും: സിപിഐഎം സംസ്ഥാന കമ്മറ്റി ജനകീയ പ്രക്ഷോഭം ആരംഭിച്ചു

കൊയിലാണ്ടി:കഴിഞ്ഞ രണ്ടാഴ്ച കൊണ്ടുണ്ടായ  അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരമുള്ള പ്രക്ഷോഭം ആരംഭിച്ചു. കൊയിലാണ്ടി ഏരിയാ കമ്മററിയുടെ നേതൃത്വത്തിൽ യുഎ ഖാദർ പാർക്കിൽ നടന്ന നടന്ന സമരം സംസ്ഥാന കമ്മറ്റിയംഗം എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മറ്റിയംഗം കെ കെ മുഹമ്മദ് അധ്യക്ഷനായി. എൽജി ലിജീഷ്, പി വിശ്വൻ, കെ ദാസൻ എന്നിവർ സംസാരിച്ചു.ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. നഗരത്തിൽ നടത്തിയ പ്രകടനത്തിനു ശേഷമാണ് ഏരിയാ കേന്ദ്രത്തിൽ പ്രതിഷേധ സമരം നടത്തിയത്. കെ ഷിജു, പി ബാബുരാജ്, സി അശ്വനി ദേവ് തുടങ്ങിയവർ നേതൃത്വം നൽകി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!