പയ്യോളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്

പയ്യോളി: റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കവേ ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്. പയ്യോളി ഗ്രാമീണ ബാങ്ക് ജീവനക്കാരിയും കണ്ണൂർ സ്വദേശിനിയുമായ ബിയൂഷയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. തലയ്ക്കും മുഖത്തിനുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ബാങ്കിൽ ജോലിക്ക് വരുന്നതിനായി പയ്യോളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. പാലക്കാട് പാസഞ്ചർ സ്പെഷ്യൽ ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് അപകടം.
ഉടൻ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയിൽവേ അധികൃതരും ചേർന്ന് ഇവരെ ഉടൻ തന്നെ പയ്യോളി ഗവ. ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി, തുടർന്ന് വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.









