മൂരാട് പാലത്തിന്റെ അടിഭാഗം ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍; എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു

പയ്യോളി: മൂരാട് പാലത്തിന്റെ തെക്ക് ഭാഗത്തുള്ള അടിവശം ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. സമീപവാസികള്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ നേരിട്ടെത്തി പ്രദേശവാസികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയത്.
പാലത്തിന്റെ അടിഭാഗത്ത് ആവശ്യത്തിന് സ്ഥലസൗകര്യമുണ്ടെന്നും, ഇത് ഗതാഗത യോഗ്യമാക്കിയാല്‍ പടിഞ്ഞാറ് ഭാഗത്തുനിന്ന് കിഴക്ക് ഭാഗത്തേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
എം.എല്‍.എയോടൊപ്പം രാജേഷ് കീഴരിയൂര്‍, പി.എന്‍. അനില്‍കുമാര്‍, സബീഷ് കുന്നങ്ങോത്ത്, ബഷീര്‍ മേലടി, കെ. സജീവ് കുമാര്‍, ഹുസൈന് മൂരാട്, നടുക്കുടി പത്മനാടന്‍, കെ.വി. സതീശന്, കെ.ഇ. രാധാകൃഷ്ണന്, ഗിരീഷ് പുതിയെടുത്ത് എന്നിവരും ഉണ്ടായിരുന്നു.












