കിളികളും കൂളാവട്ടെ’; കലക്ടറേറ്റ് അങ്കണത്തിൽ ക്യാമ്പയിന് തുടക്കം

കോഴിക്കോട്: കടുത്ത വേനലിൽ പക്ഷികൾക്ക് ആശ്വാസമേകാൻ ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്ത ‘കിളികളും കൂളാവട്ടെ’ ജനകീയ ക്യാമ്പയിന് തുടക്കം. കലക്ടറേറ്റ് പ്രവേശന കവാടത്തിന് സമീപം ഒരുക്കിയ കുടത്തിൽ വെള്ളം നിറച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ഇത്തരത്തിൽ തങ്ങളുടെ വീടുകളിലും പരിസരങ്ങളിലും കിളികൾക്കായി കുടങ്ങളിൽ വെള്ളം ഒരുക്കി അതിൻ്റെ ഫോട്ടോകൾ ജില്ലാ കലക്ടറുടെ പേജുമായി ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാനാണ് ക്യാമ്പയിനിലൂടെ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ പങ്കുവെക്കുന്നവയില്നിന്ന് തിരഞ്ഞെടുക്കുന്നവ കലക്ടറുടെ പേജിൽ പ്രസിദ്ധീകരിക്കും. വെള്ളക്കുടങ്ങൾ ഒരുക്കുമ്പോൾ പ്രകൃതിദത്തമായ ഉപകരണങ്ങൾ കൊണ്ട് മാത്രം ഒരുക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.വേനൽക്കാലത്ത് ജലാശയങ്ങൾ വറ്റിയതോടെ പക്ഷികൾക്ക് കുടിവെള്ളം കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് ക്യാമ്പയിന് തുടക്കമിട്ടത്. പ്രകൃതിയോടുള്ള കരുതലും സഹജീവിബോധവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് പ്രചോദനമാകുമെന്ന് കലക്ടർ അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടറുടെ ഇൻ്റേൺസാണ് ക്യാമ്പയിൻ്റെ ഏകോപനം നിർവഹിക്കുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!