നാളെ മുതൽ നന്തി മേൽപ്പാലത്തിൽ ​ഗതാ​ഗത നിയന്ത്രണം

കോഴിക്കോട്: നാളെ (21.04.2026) മുതൽ നന്തി മേൽപ്പാലത്തിൽ ​ഗതാ​ഗത നിയന്ത്രണം. മേൽപ്പാലത്തിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാലാണ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയത്.

പയ്യോളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നന്തിയിൽ നിന്നും പുതിയ ബൈപാസ് വഴി ചെങ്ങോട്ടുകാവ് ഭാഗത്തേക്ക് പോകണം. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊയിലാണ്ടി ആർ ഒ ബിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഉള്ളിയേരി പേരാമ്പ്ര വഴി പയ്യോളിയിലേക്ക് പോകണമെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!