അത്യാഹിതങ്ങൾക്ക് കൈത്താങ്ങായി ‘കനിവ് 108’; കൊയിലാണ്ടിയിൽ സൗജന്യ ആംബുലൻസ് ശൃംഖല സജ്ജം

കൊയിലാണ്ടി:  മണ്ഡലത്തില്‍ കനിവ് 108 ആംബുലന്‍സ് സേവനം ഉദ്ഘാടനം കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വേഗത്തിലുള്ള വൈദ്യസഹായം ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ‘കനിവ് 108’ ആംബുലന്‍സ് സേവനത്തിന്റെ കൊയിലാണ്ടി നിയോജകമണ്ഡല തല ഉദ്ഘാടനം കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.

മണ്ഡലത്തിലെ അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ 3 ആംബുലന്‍സ് സേവനം സജ്ജമാക്കിയിരിക്കുന്നത്. റോഡ് അപകടങ്ങള്‍, ഹൃദയാഘാതം, പ്രസവം തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ ‘108’ എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ 24 മണിക്കൂറും സൗജന്യമായി സേവനം ലഭ്യമാകും.

അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം ലഭിച്ച എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ സേവനവും ആംബുലന്‍സില്‍ ഉണ്ടായിരിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ യു.കെ ചന്ദ്രന്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!