ആർമി റിക്രൂട്ട്മെന്റ് റാലി

ആർമി റിക്രൂട്ട്മെന്റ് റാലി
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്, മലപ്പുറം, പാലക്കാട് തൃശൂർ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികൾക്കായി ജൂണിൽ നടന്ന അഗ്നി വീർ പൊതുപ്രവേശന പരീക്ഷയിൽ വിജയിച്ചവർക്കുള്ള ശാരീരിക ക്ഷമത ടെസ്റ്റും മെഡിക്കൽ ടെസ്റ്റും ഒക്ടോബർ ഏഴ് മുതൽ 16 വരെ കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടത്തും.

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് നിയമനം: തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി
കോഴിക്കോട് ജില്ലയിൽ എൻ.സി.സി./സൈനിക ക്ഷേമ വകുപ്പിൽ വിമുക്ത ഭടന്മാരിൽ നിന്നു മാത്രം ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിലേക്ക് (കാറ്റഗറി നം. 411/2025) ഒക്ടോബർ 15 ന് പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥി ഒ എം ആർ പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകാത്ത സാഹചര്യത്തിൽ, വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

ക്ലർക്ക് നിയമനം : അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട ക്ലർക്ക് തസ്തികകളിലേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത പ്ലസ്-ടു/തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. പ്രായം 18 നും 45 നും മദ്ധ്യേ.
അപേക്ഷ സ്വീകരിയ്ക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 ന് വൈകിട്ട് അഞ്ചിന്
ഇമെയിൽ: www.egrantz.kerala.gov.in ഫോൺ : 0495-2377786.

സെക്യൂരിറ്റി ഗാർഡ് : വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം
വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളിൽ നിന്നും ‘മനോജ്കുമാർ എ വി സെക്യൂരിറ്റി ഏജൻസി’, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
ഫോൺ- 9409163645, 9495015719

കയർ തൊഴിലാളി പെൻഷൻ മസ്റ്ററിങ്
കയർ തൊഴിലാളി പെൻഷൻ തുടർച്ചയായി ലഭിക്കുന്നതിന് വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 30 നകം ബന്ധപ്പെട്ട രേഖകളുമായി അക്ഷയകേന്ദ്രത്തിൽ എത്തി പൂർത്തീകരിക്കണം. മസ്റ്ററിങ് അക്ഷയ കേന്ദ്രത്തിൽ പരാജയപ്പെട്ടാൽ അക്ഷയകേന്ദ്രത്തിൽ നിന്നും നൽകുന്ന മസ്റ്ററിങ്ങ് ഫെയിൽഡ് റിപ്പോർട്ടിനോടൊപ്പം ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ. ക്ഷേമനിധി രേഖകൾ എന്നിവ സഹിതം കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഹാജരാക്കേണ്ടതാണെന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് റീജിയണൽ ഡയറക്ടർ അറിയിച്ചു
ഫോൺ 0495-2760509

കാഷ്വൽ സ്വീപ്പർ നിയമനം
കോഴിക്കോട് കെ.എ.പി. ആറാം ബറ്റാലിയനിൽ കുടുംബശ്രീ മുഖേന കാഷ്വൽ സ്വീപ്പർമാരെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 22-ന് രാവിലെ 11 ന് നാദാപുരം പഞ്ചായത്തിലെ കെ.എ.പി. ആറാം ബറ്റാലിയൻ നാദാപുരം പോലീസ് ബാരക്കിൽ വെച്ച് നടക്കും.
59 ദിവസത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം സെക്യൂരിറ്റി സെലക്ഷൻ ബോർഡ് അംഗങ്ങൾക്ക് മുമ്പാകെ നേരിട്ട് ഹാജരായി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 24ന് രാവിലെ പത്തര മുതൽ ഒന്നു വരെ ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള ബ്രാഞ്ച്മാനേജർ,സ്റ്റോർഅസിസ്റ്റന്റ്,ടെറിട്ടറി മാനേജർ,സെയിൽസ് ഓഫീസർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സെയിൽസ് ഡെവലപ്മെന്റ് മാനേജർ, ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഫിനാൻഷ്യൽ കൺസൾട്ടന്റ് കരിയർ പ്രോഗ്രാം, ട്രെയിനി വെയിറ്റർ, വെയിറ്റർ കിച്ചൻ ട്രെയിനി,മൾട്ടി ടാസ്കിങ് ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, പ്ലംബിംങ്ങ് ടെക്നീഷ്യൻ, ഡ്രൈവർ, പ്ലംബിംങ്ങ് ട്രെയിനി, ഇലക്ട്രിക്കൽ ട്രെയിനി,എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യത: ബികോം,ബിരുദം,പ്ലസ് ടു, ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ/ ഡിപ്ലോമ എസ് എസ് എൽ സി

ജില്ല വനിതാ ശിശു വികസന വകുപ്പ് കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 4 സിഡിപിഒ യുടെ കാര്യാലയത്തിനു കീഴിൽ 130 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ടെൻഡർ ക്ഷണിച്ചു.ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ് . ഫോൺ-0495 2481145

കയർ തൊഴിലാളി പെൻഷൻ മസ്റ്ററിങ്
കയർ തൊഴിലാളി പെൻഷൻ തുടർച്ചയായി ലഭിക്കുന്നതിന് വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 30 നകം ബന്ധപ്പെട്ട രേഖകളുമായി അക്ഷയകേന്ദ്രത്തിൽ എത്തി പൂർത്തീകരിക്കണം. മസ്റ്ററിങ് അക്ഷയ കേന്ദ്രത്തിൽ പരാജയപ്പെട്ടാൽ അക്ഷയകേന്ദ്രത്തിൽ നിന്നും നൽകുന്ന മസ്റ്ററിങ്ങ് ഫെയിൽഡ് റിപ്പോർട്ടിനോടൊപ്പം ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ. ക്ഷേമനിധി രേഖകൾ എന്നിവ സഹിതം കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഹാജരാക്കേണ്ടതാണെന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് റീജിയണൽ ഡയറക്ടർ അറിയിച്ചു
ഫോൺ 0495-2760509

ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി രജിസ്ട്രേഷൻ സ്ലിപ്പ് കൊണ്ടുവന്ന് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ ഫീസ് ഒടുക്കി തിരിച്ചറിയൽ കാർഡിന്റെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
ഫോൺ 04952370176,2370179
കൂടുതൽ വിവരങ്ങൾക്ക് കാലിക്കറ്റ് എംപ്ലോയബിലിറ്റിസെന്റർ(calicutemployabilitycentre )എന്ന ഫേസ്ബുക് പേജ് സന്ദർശിക്കാം.













