വീഡിയോ എഡിറ്റിങ് കോഴ്‌സ് സീറ്റൊഴിവ്

സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ സെപ്റ്റംബർ 30 ന് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓൺലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.

അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.  നൂതന സോഫ്‌റ്റ്വെയറുകളിൽ പരിശീലനം നൽകും. കോഴ്‌സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 34,500 രൂപയാണ് ഫീസ്.  പട്ടികജാതി / പട്ടികവർഗ / ഒ.ഇ.സി വിദ്യാർത്ഥികൾക്ക് അർഹമായ ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2726275, 9400048282, 6282692725.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!