എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സെലക്ട് ലിസ്റ്റുകൾ:പരാതികൾ നവംബർ 11 നകം സമർപ്പിക്കണം


കോഴിക്കോട് റീജിയണൽ പ്രൊഫഷണൽ ആൻ്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2027-29 കാലയളവിലേക്ക് വിവിധ തസ്തികകളിലേക്കുള്ള 28 സെലക്ട് ലിസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് www.employment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സെലക്ട് ലിസ്റ്റുകൾ പരിശോധിക്കാവുന്നതും, പരാതിയുണ്ടെങ്കിൽ നവംബർ 11 നകം നേരിട്ടോ, ഓൺലൈനായോ, തപാൽ/ഇ-മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. നവംബർ 11 ന് ശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല. അന്തിമ സെലക്ട് ലിസ്റ്റ് ഡിസംബർ 26 ന് പ്രസിദ്ധീകരിക്കും.
ഇമെയിൽ : rpeekzkd.emp.lbr@kerala.gov.in
ഫോൺ: 0495-2376179





