യുപിഐ ഇടപാടുകൾക്ക് അമിത ചാർജ്; കൊയിലാണ്ടിയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം

കൊയിലാണ്ടി: യുപിഐ ഇടപാടുകൾക്ക് അമിത ചാർജ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ വ്യാപാരികൾ പന്തംകൊളുത്തി പ്രകടനം നടത്തി. വ്യാപാരികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കൊയിലാണ്ടിയിലെ നിരവധി കച്ചവടക്കാർ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് രാജീവ് കെ.എം., യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദ്, ജനറൽ സെക്രട്ടറി മനീഷ് മലബാർ, ഷഹീർ ഗ്യാലക്സി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
സ്റ്റേറ്റ് കൗൺസിൽ അംഗം കെ.കെ. നിയാസ്, റിയാസ് അബൂബക്കർ, ലാലു സി.കെ., നസീർ ടൈം പാർക്ക്, ഇസ്മായിൽ നക്ഷത്ര, രാജേഷ് കെ., പ്രജീഷ് പി.വി., പി.കെ. ശുഹൈബ്, ഷൗക്കത്ത്, ഫയാസ്, ഗീത ഗോപാലകൃഷ്ണൻ, ചന്ദ്രൻ, ബഷീർ വി.പി.വി. ഡീലക്സ്, നൗഷാദ്, അരുൺ, ന്യൂ ലേഡി പവിത്രൻ, ഹാഷിം ജെ.കെ., റോഷ്ന, ഗ്രീഷ്മ, സൗമിനി, മോഹൻദാസ്, ഉഷ മനോജ്, ഷീബ, ഷിഖ, ഷാഹിദ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.












