ശിവസ്മൃതി പുരസ്കാരം സമ്മാനിച്ചു

കൊയിലാണ്ടി: ബുക്ക്‌ ക്ലബ്ബ്‌ കൊയിലാണ്ടി എന്ന സാഹിത്യകൂട്ടായ്മയിലെ അംഗമായിരുന്ന ശിവൻ തെറ്റത്ത് എന്ന എഴുത്തുകാരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ശിവസ്മൃതി പുരസ്കാരദാനവും കൂട്ടായ്മയിലെ 60 അംഗങ്ങൾ എഴുതിയ “സ്മരം കവിത പൂക്കും ഇടം ” എന്ന കവിത സമാഹാരത്തിന്റെ പ്രകാശനവും നടന്നു.കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷൈമ പി. വി.അധ്യക്ഷ സ്ഥാനം വഹിച്ചു അനിൽ കാഞ്ഞിലശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം നിർവഹിച്ചു. ബുക്ക് ക്ലബ്ബ്‌ രക്ഷാധികാരിയും പ്രവാസിയുമായ വിഭീഷ് തിക്കോടിയുടെ സന്ദേശം ബിന്ദു പ്രദീപ് വായിച്ചു.ജൂറി അംഗം രൺജിത്ത് നടവയൽ അവാർഡ് പ്രഖ്യാപനം നടത്തി.നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി അബ്ദുള്ള പേരാമ്പ്രക്ക് പ്രഥമ ശിവസമൃതി പുരസ്കാരം നൽകി ആദരിച്ചു.

ചിത്രകാരൻ സുരേഷ് ഉണ്ണി ക്യാഷ് അവാർഡ് കൈമാറി.”സ്മരം കവിത പൂക്കുംമിടം ” എന്ന കാവ്യ സമാഹാരം എഴുത്തുകാരൻ ഡോക്ടർ പി സുരേഷ് പ്രകാശനം ചെയ്തു. പ്രഭാഷകൻ ഷാജി വലിയാട്ടിൽ പുസ്തകം ഏറ്റുവാങ്ങി. കവി ദേവേശൻ പേരൂർ പുസ്തക പരിചയം നടത്തി. തുടർന്ന് ജൂറി അംഗങ്ങൾക്കുള്ള ആദരവ് നടന്നു. മാതൃഭൂമിയുടെ വിഷു പതിപ്പിലേക്കുള്ള കവിത മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഋതുപർണ്ണയെ വേദിയിൽ അനുമോദിച്ചു

ബിജേഷ് ഉപ്പാലക്കൽ, സാബു കീഴരിയൂർ, വാഴയിൽ ശിവദാസൻ മാസ്റ്റർ, ഷൈനി കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജെ. ആർ ജ്യോതിലക്ഷ്മി സ്വാഗതവും ഷിജു കെ.പറങ്ങോടൻ നന്ദിയും പറഞ്ഞു.. അവതാരക യായി സുനന്ദ ഗംഗൻ ചടങ്ങ് നിയന്ത്രിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!