ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ കോസ്‌മെറ്റോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് ആറിന് രാവിലെ 11ന് നടക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്‌മെറ്റോളജി എന്നിവയില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. ഫോണ്‍: 0495 2373976.

മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി ആന്‍ഡ് സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ഈഴവ വിഭാഗത്തില്‍ ഉള്‍പ്പെട്ട ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് ആറിന് രാവിലെ 11ന് നടക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.ടെക്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഈഴവ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെ പരിഗണിക്കും. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. ഫോണ്‍: 0495 2373976.

കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.

സീറ്റൊഴിവ്

ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ട്രേഡില്‍ വനിതകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്. ജൂലൈ 29ന് മുമ്പ് നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2415040.

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൂണേരി ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ട്രെയിനികളുടെ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശനം ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി ട്രെയിനികള്‍ക്ക് സൗജന്യ പാഠപുസ്തകം, പോഷകാഹാരം, ഉച്ചഭക്ഷണം, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, സ്‌റ്റൈപന്‍ഡ്, ലംപ്‌സംഗ്രാന്‍ഡ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവ ലഭിക്കും. ഫോണ്‍: 9447228499, 9947177285, 9539382634.

പി.ജി സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.കോം, എം.എ ഇംഗ്ലീഷ് കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. പ്രവേശനത്തിന് ആഗസ്റ്റ് നാലിന് കോളേജില്‍ എത്തണം. ഫോണ്‍: 0495 2223243, 8547005025.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!