കൊയിലാണ്ടിയില്‍ വാടകവീട് തകര്‍ത്ത് കവര്‍ച്ച; നാല് പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍

കൊയിലാണ്ടി ഓവര്‍ബ്രിഡ്ജിന് താഴെയുള്ള വാടകവീട്ടില്‍ അര്‍ധരാത്രിയോടെ വാതില്‍ പൊളിച്ചു കയറി പണവും രണ്ട് മൊബൈല്‍ ഫോണുകളും വെള്ളിയുടെ മാലയും കവര്‍ന്ന നാലംഗ സംഘത്തെ കൊയിലാണ്ടി പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശികളായ സഫീക്ക്, അന്‍ജാന്‍, ഫാറൂഖ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.
ഇതര സംസ്ഥാന തൊഴിലാളികളായ ഒരു പുരുഷനും രണ്ട് സ്ത്രീകളും താമസിച്ചിരുന്ന വീട്ടിലായിരുന്നു കവര്‍ച്ച. മോഷ്ടാക്കളില്‍ ഒരാളെ മുന്‍പ് പരിചയമുണ്ടായിരുന്നതിനാല്‍ വീട്ടുകാര്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

കൊയിലാണ്ടിയിലെ ലോഡ്ജില്‍ നിന്ന് ആദ്യം സഫീക്കിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് അന്‍ജാനെയും പതിനേഴുകാരനെയും കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും, ഫാറൂഖിനെ ചോമ്പാല ഹാര്‍ബറില്‍ നിന്നുമാണ് പിടികൂടിയത്. സി.ഐ പ്രശാന്ത്, എസ്. എച്ച്.ഓ കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!