ഐ ടി ഐ യിൽ സീറ്റൊഴിവ്

ഐ ടി ഐ യിൽ സീറ്റൊഴിവ്
കോഴിക്കോട് മാളിക്കടവിലുള്ള ഗവ:വനിതാ ഐ ടി ഐയിലെ വിവിധ എൻ സി വി ടി ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 22 വരെ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി വനിതാ ഐ ടി ഐ -ൽ എത്തിച്ചേരേണ്ടതാണ്.
ഫോൺ : 9495353976

മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍
പരിശീലനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനം നല്‍കുന്നു. സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് വന്ന് അഡ്മിഷന്‍ എടുക്കാം.
ഫോണ്‍ നമ്പര്‍ : 0495 2370026, 8891370026

സ്പോട്ട് അഡ്മിഷൻ
കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഐ.ടി.ഐ അഡ്മിഷനുള്ള അവസാന തീയതി സെപ്റ്റംബർ 22 വരെ . അപേക്ഷകർക്ക് സെപ്റ്റംബർ 22 നകം രേഖകളുമായി കോഴിക്കോട് ഗവൺമെന്റ്റ് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം.
ഫോൺ : 9446696407,
0495 2377016

ഐ ടി ഐ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ.ഐ.ടി.ഐ.യിലേക്ക് ഡി/സിവിൽ, വുഡ് വർക്ക് ടെക്‌നീഷ്യൻ, ഡ്രൈവർ കം മെക്കാനിക്ക് എന്നീ ട്രേഡുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സെപ്റ്റംബർ 22 വരെ സ്പോട്ട് അഡ്‌മിഷൻ നടത്തും . പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ: 0495-2461898, 9947895238.
ട്രേഡുകൾ :-
ഡി/സിവിൽ (2 വർഷം),
വുഡ് വർക്ക് ടെക്നീഷ്യൻ (1 വർഷം),
ഡ്രൈവർ കം മെക്കാനിക്ക് (ആറ് മാസം)
ജൂലൈ 31 ന് പതിനെട്ട് വയസ്സ് പൂർത്തി ആയവർക്ക് അപേക്ഷിക്കാം

ബീറ്റ് ഫോറെസ്റ് ഓഫീസർ :മാറ്റിവെച്ച കായിക ക്ഷമതാ പരീക്ഷ 24, 25 തീയ്യതികളിൽ
പബ്ലിക് സർവീസ് കമ്മിഷൻ ആഗസ്ത് മാസം നാല് മുതൽ 10 വരെ സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി ഗ്രൗണ്ടിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്നതും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചതുമായ കോഴിക്കോട് ജില്ലയിലെ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നം.211/2025, 212/2025,213/2025, 214/2025, 250-257/2025) തസ്തികയുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും സെപ്തംബർ 24, 25 തീയ്യതികളിൽ കോഴിക്കോട് പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു പി സ്കൂൾ, പന്തീരാങ്കാവ് പി വി എസ് കോളേജ് ഓഫ് ആർട്‌സ് ആൻ്റ് സയൻസ് , പന്തീരാങ്കാവ് എച്ച് എസ് എസി നു സമീപം കോഴിക്കോട് എന്നീ പരീക്ഷാ വേദികളിൽ വെച്ച് നടത്തുന്നതാണ്. ഉദ്യോഗർത്ഥികൾ 2026 ആഗസ്ത് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കായിക ക്ഷമതാ പരീക്ഷയ്ക്കായി അനുവദിച്ച ഹാൾ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം പുതുക്കിയ തീയതിയിൽ നിശ്ചിത പരീക്ഷാ വേദിയിൽ ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടതാണ്. ഇത് സംബന്ധിച്ച പ്രൊഫൈൽ മെസേജ് ഉദ്യോഗർത്ഥികൾക്ക് നൽകിയിട്ടുണ്ട്.

ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താൽക്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ തൊഴിൽ വകുപ്പ് ആരംഭിക്കുന്ന ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്‌സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിലെ ഇടവേളകളിൽ സുരക്ഷിതമായ വിശ്രമസൗകര്യവും അടിസ്ഥാന ക്ഷേമവും ലഭ്യമാക്കുകയാണ് ലക്‌ഷ്യം.
കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ, സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. ഇതിനുപുറമേ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആശയവിനിമയ ശേഷി, രജിസ്റ്ററുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ അഭികാമ്യമാണ്.
സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് എഴുത്തും വായനയും കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന പരിജ്ഞാനവും ശുചീകരണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിചയവും ആവശ്യമാണ്. ഇരു തസ്തികകളിലേക്കുമുള്ള പ്രായപരിധി 18 നും 50 നും മദ്ധ്യേ . ഉദ്യോഗാർത്ഥികൾ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലാ ലേബർ ഓഫീസുകളിൽ സെപ്റ്റംബർ 22 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബയോ ഡേറ്റ എന്നിവ സഹിതം ഹാജരാകണം. രേഖകളുടെ ഒരു സെറ്റ് ഫോട്ടോ കോപ്പിയും കരുതണം.
ഫോൺ -8547655256, -8547655267,8547655266
വെബ്സൈറ് -lc.kerala.gov.in.












