പോളി ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്‍പ്പന തടയണം: കെ.പി.പി.എ

കൊയിലാണ്ടി: സ്വകാര്യ പോളി ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്‍പ്പനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെ.പി.പി.എ) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദന്തല്‍, ഐ ക്ലിനിക്കുകളിലും ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരുള്ള പോളി ക്ലിനിക്കുകളിലും ഡ്രഗ് ലൈസന്‍സും ഫാര്‍മസിസ്റ്റിന്റെ സേവനവും നിര്‍ബന്ധമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കൊയിലാണ്ടി മുനിസിപ്പല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന സമ്മേളനം മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. പി. സുധീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി. വി. രാഖില അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. എം. സുരേഷ്, ജില്ലാ സെക്രട്ടറി എ. കെ. റനീഷ്, പി. കെ. രാജീവന്‍, പി. കെ. രജീഷ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: രവി കെ. നവരാഗ് (പ്രസിഡന്റ്), എ. കെ. അരുണ്‍ രാജ് (സെക്രട്ടറി), സുലിഷ സജീന്ദ്രന്‍ (ട്രഷറര്‍).

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!