ജനല്‍ ഗ്രില്‍ മുറിച്ച് അകത്തുകടന്നു; പേരാമ്പ്ര ടൗണിന് സമീപം ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച

പേരാമ്പ്ര: പേരാമ്പ്ര ടൗണിന് സമീപം പരപ്പില്‍ ഡോ. ബിനീഷിന്റെ വീട്ടില്‍ മോഷണം. പുലര്‍ച്ചെ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പിറകുവശത്തെ ജനല്‍ ഗ്രില്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. ഡോക്ടറുടെ പിതാവിന്റെ പേഴ്‌സിലുണ്ടായിരുന്ന 15,000 രൂപയാണ് നഷ്ടപ്പെട്ടത്.

രാവിലെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!