കൊയിലാണ്ടിയിൽ രണ്ടാമത് മണക്കാട് രാജൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു; കലാപ്രതിഭാ പുരസ്കാരം നാടകനടൻ അരങ്ങാടത്ത് വിജയന്

കൊയിലാണ്ടി: മണക്കാട് രാജൻ അനുസ്മരണ സമിതിയുടെയും സൗഹാർദ പെരുവട്ടൂരിന്റെയും ആഭിമുഖ്യത്തിൽ രണ്ടാമത് മണക്കാട് രാജൻ അനുസ്മരണവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. പെരുവട്ടൂർ എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത നാടക പ്രവർത്തകനും എഴുത്തുകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.
രണ്ടാമത് മണക്കാട് രാജൻ സ്മാരക കലാപ്രതിഭാ പുരസ്കാരം പ്രശസ്ത നാടകനടൻ അരങ്ങാടത്ത് വിജയന് ചടങ്ങിൽ വെച്ച് ചന്ദ്രശേഖരൻ തിക്കോടി സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അനുസ്മരണ സമിതി ചെയർമാൻ എൻ.വി. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.വി. ബാലകൃഷ്ണൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ദിനേശൻ പുളിങ്കുളത്തിൽ, കൺവീനർ നാരായണൻ വി., മോഹൻദാസ് ഇ.എം., ദാസൻ ടി.വി., ബാബു കെ.ടി.കെ. എന്നിവർ സംസാരിച്ചു. ചടങ്ങിന് അനുബന്ധമായി ലോകധർമ്മി തിയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച, ചെറുകഥകളുടെ നാടകാവിഷ്കാരമായ “ചിരിയും ചിന്തയും” അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!