ജമാഅത്തെ ഇസ്ലാമി മേപ്പയ്യൂര്‍ ഏരിയാ സമ്മേളനം സമാപിച്ചു

മേപ്പയ്യൂര്‍: ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കര്‍മ്മസാക്ഷ്യം’ എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി മേപ്പയ്യൂര്‍ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗവും ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ഡെപ്യൂട്ടി റെക്ടറുമായ ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് വി. പി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

‘സുഗന്ധമുള്ള ജീവിതം’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ വീഡിയോ പ്രസന്റേഷന്‍ നടത്തി. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം, ജില്ലാ സമിതി അംഗം എം.എം. മുഹിയുദ്ദീന്‍, അമീന്‍ മുയിപ്പോത്ത് എന്നിവര്‍ സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തന പഥങ്ങള്‍ വിശദീകരിക്കുന്ന ‘ഹംസഫര്‍’ ഡോക്യുഫിക്ഷന്‍ പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം ആര്‍.സി. സാബിറ സമാപന പ്രസംഗം നടത്തി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സഈദ് കീഴരിയൂര്‍ സ്വാഗതവും ഏരിയാ സെക്രട്ടറി കെ. പി. മുഹിയുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!