കൊയിലാണ്ടി: കാട്ടില പീടികയില്‍ കാര്‍ ഇടിച്ച് ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ചവര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് കാട്ടിലെ പിടിക ടൗണിനടുത്തായിരുന്നു സംഭവം. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച കൊയിലാണ്ടി പോക്കേരി വീട്ടില്‍ ആദര്‍ശ് പൊയില്‍ക്കാവ് തുവ്വയില്‍ ആല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമിത വേഗതയില്‍ എത്തിയ കാര്‍ ഇരുചക്ര വാഹനത്തില്‍ ഇടിച്ചതോടെ കാറിന്റെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചതെന്നാണ് കരുതുന്നത്.

ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!