അറിവിന്റെ വെളിച്ചം പകർന്ന ഗുരുവിന് സ്നേഹാദരം

.

കൊയിലാണ്ടിയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയ അധ്യാപകൻ സദാനന്ദൻ മാസ്റ്ററെ ആദരിക്കാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരും നാട്ടുകാരും ഒരുമിക്കുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ക്ലാസുകളും പഠനരീതിയും ഇന്നും വിദ്യാർത്ഥികളുടെ മനസ്സിൽ മായാതെ നിലകൊള്ളുന്നുവെന്നത് ഒരു അധ്യാപകനെന്ന നിലയിൽ അദ്ദേഹം നേടിയ ഏറ്റവും വലിയ അംഗീകാരമാണ്.

നല്ലൊരു മലയാളം അധ്യാപകനെന്ന നിലയിൽ പാഠപുസ്തകത്തിലെ അറിവ് മാത്രം പകർന്നുനൽകാതെ, ഭാഷയോടും സാഹിത്യത്തോടും ജീവിതമൂല്യങ്ങളോടും സ്നേഹം വളർത്തിയെടുക്കുന്ന വേറിട്ട പഠനരീതിയായിരുന്നു സദാനന്ദൻ മാസ്റ്ററുടെത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ക്ലാസുകളിൽ പഠിച്ചവർ ഇന്നും ആ അനുഭവങ്ങൾ അഭിമാനത്തോടെയും സ്നേഹത്തോടെയും ഓർക്കുന്നു.

അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയരായിരിക്കുകയാണ്. എന്നാൽ അവർക്ക് എല്ലാവർക്കും ഒരേ വികാരമാണ് ജീവിതത്തിന്റെ വഴിത്തിരിവുകളിൽ വഴികാട്ടിയായ പ്രിയ ഗുരുവിനോടുള്ള ആദരവും നന്ദിയും.

ഈ സ്നേഹാദരവ് ഒരു വ്യക്തിക്കുള്ള ആദരവ് മാത്രമല്ല; അധ്യാപകവൃത്തിയുടെ മഹത്വത്തിനും അറിവ് പകർന്ന ഗുരുശ്രേഷ്ഠന്മാർക്കുള്ള സമൂഹത്തിന്റെ ആദരസൂചകവുമാണ്. സ്നേഹത്തിന്റെ ഈ കൂട്ടായ്മ സദാനന്ദൻ മാസ്റ്ററോടുള്ള ശിഷ്യസ്നേഹത്തിന്റെ മനോഹരമായ അടയാളമായി എന്നും ഓർമ്മിക്കപ്പെടും.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!