ഏപ്രിൽ 19 മുതൽ മെയ് 1 വരെ ചേലിയ കഥകളി വിദ്യാലയത്തിൽ നടന്ന കഥകളി പഠന ശിബിരം സമാപിച്ചു

കൊയിലാണ്ടി: ഏപ്രിൽ 19 മുതൽ മെയ് 1 വരെ ചേലിയ കഥകളി വിദ്യാലയത്തിൽ നടന്ന ഇരുപത്തി അഞ്ചാമത് കഥകളി പഠന ശിബിരം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മിലി മോഹൻ ഉദ്ഘാടനം ചെയ്തു.ഉത്തര മലബാറിൽ കഥകളി എന്ന സമ്പൂർണ്ണ കലാരൂപത്തെ നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പത്മശ്രീ ഗുരു ചേമഞ്ചേരി വഹിച്ച പങ്ക് നിസ്തുലമാണ്. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും അർപ്പണ മനോഭാവവുമാണ് കഥകളിയെ പോഷിപ്പിക്കുന്നതിനായി ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്ന ശിബിരങ്ങൾ. 25 ശിബിരങ്ങളിലൂടെ ഏതാണ്ട് രണ്ടായിരത്തിലധികം കഥകളി തല്പരരെ സൃഷ്ടിക്കാൻ കഥകളി വിദ്യാലയത്തിന് കഴിഞ്ഞു എന്നത് ഏറെ പ്രശംസാർഹമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. ഭാസ്കരൻ മുഖ്യ പ്രഭാഷണം നടത്തി. ഇത്തരം സ്ഥാപനങ്ങളുടെ വളർച്ചക്കും പുരോഗതിക്കും സർക്കാർ ഏജൻസികൾ സത്വരം ഇടപെടേണ്ടതുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഥകളി വിദ്യാലയം പ്രസിഡണ്ട് Dr.N.V സദാനന്ദൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം പ്രേംകുമാർ, കലാനിലയം ഹരി, പ്രിൻസി സുരേഷ്, വിജയരാഘവൻ ചേലിയ, നിഷ ശിവദാസ്, PTA പ്രസിഡണ്ട് രതീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ ശശി സ്വാഗതമാ
ശംസിച്ചു. നിർവ്വാഹക സമിതി അംഗം സന്തോഷ് സദ്ഗമയ കൃതജ്ഞത രേഖപ്പെടുത്തി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!