ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊയിലാണ്ടി: സ്റ്റീല്‍ ഇന്ത്യ ഗ്രൂപ്പ് വ്യാപാരികള്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
നമ്മുടെ ഭൂമി നമ്മുടെ ഭാവി, പരിസ്ഥിതി സംരക്ഷിക്കുക ഭൂമിയുടെ ഭാവി സംരക്ഷിക്കുക, ഓരോരുത്തരുടെയും ചെറിയ ശ്രമങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഒരു തൈ നടാം നൂറ് കിളികള്‍ക്ക് വേണ്ടി ഒരു തൈ നടാം നല്ല നാളെക്ക് വേണ്ടി, പ്രകൃതിയെ കാത്താല്‍ പ്രകൃതി നമ്മെ രക്ഷിക്കുമെന്നും തൈ വെക്കാം തണലേകാം താപം അകറ്റാം ഇത്തരം നല്ല നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വ്യാപാരികള്‍ ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും എന്നും വിലയിരുത്തി.
കെ എം രാജീവന്‍, ടിപി ഇസ്മായില്‍, നക്ഷത്ര വസന്തകുമാര്‍, ഭാസ്‌കരന്‍, ശിവന്‍, പ്രവീണ്‍കുമാര്‍, അമല്‍ എന്നിവര്‍ പങ്കെടുത്തു









