പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിജയഭേരി 2026 സംഘടിപ്പിച്ചു

പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിജയഭേരി 2026 സംഘടിപ്പിച്ചു. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.

പി. ടി. എ. പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷനായി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ. ഭാസ്ക്കരൻ മുഖ്യാതിഥി ആയി. വാർഡ് മെമ്പർ അജിത, ഹെഡ് മിസ്ട്രസ് കെ. സി. ബീന, നാടക പ്രവർത്തകരായ എം. കെ. സുരേഷ് ബാബു, രാമചന്ദ്രൻ ഗിരിജാലയം, കലാലയം പ്രശാന്ത്, സുരേഷ് ഉണ്ണി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി. ജി. ചിത്രേഷ് സ്വാഗതവും കെ. വി. ഹേമബിന്ദു നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!