അനധികൃത ബോര്‍ഡുകളും കമാനങ്ങളും നീക്കം ചെയ്യണം

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയായ ബോര്‍ഡുകളും ബാനറുകളും കമാനങ്ങളുമെല്ലാം ഉടന്‍ നീക്കം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഫ്‌ളക്‌സ് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെയും അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെയും പൊലീസ് സഹായത്തോടെ നിയമനടപടികള്‍ സ്വീകരിക്കും.

ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്നും മറ്റിടങ്ങളില്‍ സ്ഥാപിച്ചവ സുരക്ഷിതമാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!