നേപ്പാളിലെ മാനസ്ലു സർക്യൂട്ട് വിജയകരമായി പൂർത്തിയാക്കിയ മുഹമ്മദ്‌ ഹൈമ്പലിനെ അനുമോദിച്ച് യൂത്ത് കോൺഗ്രസ്‌

കൊയിലാണ്ടി: ഹിമാലയൻ പർവതനിരകളിലൂടെ കടന്നുപോകുന്ന മാനസ്ലു സർക്യൂട്ട് കടന്ന് പൂക്കാട് പൊന്നാംകുറ്റി മുഹമ്മദ്‌ ഹൈബൽ ലോകത്തിലെ ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ട്രക്കിങ് പാതകളിലൊന്നായ മാനസ്ലു സർക്യൂട്ട് ഏകദേശം 177 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രെക്ക് വിജയകരമായി പൂർത്തിയാക്കിയത്.

സമുദ്രനിരപ്പിൽ നിന്ന് 5,106 മീറ്റർ (16,752 അടി) ഉയരത്തിലുള്ള ലാർക്യാ ലാ പാസ് കടന്നുപോകുന്നതാണ് പ്രധാന ആകർഷണം. ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ പർവതമായ *മൗണ്ട് മാനസ്ലു (8,163 മീറ്റർ)*യുടെ ചുറ്റുമാണ് ട്രെക്കിങ്ങ്‌. പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങളും കഠിനമായ സാഹസികയാത്രയും ട്രെക്കിങ്ങിന്റെ ഭാഗമായി. ഹൈബലിന് ഈ യാത്ര നേട്ടമായി. ട്രെക്കിങ്ങിനിടെ നിരവധി വെല്ലുവിളികൾ തരണം ചെയ്താണ് യാത്ര പൂർത്തിയാക്കിയത്.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അജയ് ബോസ്സ് മൊമെന്റോ നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് റംഷി കാപ്പാട്, ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ഷബീർ എളവനകണ്ടി ശ്രീശു കെ വി അഭിനന്ദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!