യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാം

യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവരാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതി.

https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍. തിരുവനന്തപുരം നന്ദാവനത്തെ എസ്.ആര്‍.സി ഓഫീസില്‍നിന്ന് നേരിട്ട് ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ ഭവന്‍ പി.ഒ, തിരുവനന്തപുരം -33. ഫോണ്‍: 04712325101, 8281114464. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: 1. ശിവനന്ദ ഇന്റര്‍നാഷണല്‍ യോഗ ഹാബിറ്റ് അക്കാദമി, കുറ്റ്യാടി. ഫോണ്‍: 9526873047.
2. എ രാമാനന്ദന്‍, എസ്.കെ പൊറ്റെക്കാട് കള്‍ച്ചറല്‍ സെന്റര്‍, പുതിയറ, കോഴിക്കോട്. ഫോണ്‍: 9496284414.

എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍-എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്ന വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരായ പ്ലസ് വണ്ണിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവരും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയവരുമായ സ്റ്റേറ്റ് സിലബസുകാര്‍ക്കും എ 2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച സി.ബി.എസ്.ഇക്കാര്‍ക്കും എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് നേടിയ ഐ.സി.എസ്.ഇക്കാര്‍ക്കും അപേക്ഷിക്കാം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കോച്ചിങ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ധനസഹായമായി 10,000 രൂപ വീതം രണ്ട് വര്‍ഷത്തേക്ക് ഈ പദ്ധതി പ്രകാരം അനുവദിക്കും.
അപേക്ഷയോടൊപ്പം ജാതി, വരുമാനം (വരുമാന പരിധി ആറ് ലക്ഷം), പഠിക്കുന്ന സ്‌കൂളില്‍ നിന്നും എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രവും ബില്ലുകളും, പഞ്ചായത്ത്/ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ ഓഫീസില്‍നിന്ന് ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രവും എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവയും സഹിതം സെപ്റ്റംബര്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2370379.

ഡി.എല്‍.എഡ് സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് ഡയറ്റില്‍ ഡി.എല്‍.എഡ് (സംസ്‌കൃതം) കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജൂലൈ 22ന് വടകര ഡയറ്റ് ഓഫീസില്‍ രാവിലെ 10ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 42 ലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍: 8590693420.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 17ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. സെറ്റ്
സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, ലാബ്‌ടെക്‌നീഷ്യന്‍, ടൈപ്പിസ്റ്റ്, കലക്ഷന്‍ ഏജന്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫീസര്‍, മാര്‍ക്കറ്റിങ് മാനേജര്‍, മാര്‍ക്കറ്റിങ് കോഓഡിനേറ്റര്‍, ടൈപ്പിസ്റ്റ്, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, പബ്ലിക് റിലേഷന്‍ ഓഫീസര്‍, പബ്ലിക് റിലേഷന്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് സ്റ്റാഫ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ടെലികോളിങ്, ഫ്രണ്ട് ഓഫീസ്, ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാര്‍ഡ്, മഹിള സഖി
എന്നീ തസ്തികകളിലാണ് നിയമനം.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി രജിസ്ട്രേഷന്‍ സ്ലിപ്പുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ അടച്ച് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178. കൂടുതല്‍ വിവരങ്ങള്‍ calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും.

റെസ്‌ക്യൂ ഗാര്‍ഡ് നിയമനം

ട്രോളിങ് നിരോധന കാലയളവിന് ശേഷം ജില്ലയില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനത്തില്‍ റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 17ന് രാവിലെ 10.30ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.
അപേക്ഷകര്‍ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളും 20-60 പ്രായപരിധിയിലുള്ളവരും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരും ആയിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍, കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാര്‍, 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍, അത്യാധുനിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രാവീണ്യം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, മറ്റ് യോഗ്യതകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം എത്തണം.

സീറ്റൊഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഫാഷന്‍ ഡിസൈനിങ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ഫര്‍ണിഷിങ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. അപേക്ഷകര്‍ പ്ലസ്ടു പാസായിരിക്കണം.
ഫോണ്‍: 8281574390.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!