പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഹെഡ് പോസ്റ്റോഫിസിലേക്ക് മാർച്ചും ധർണയും

കൊയിലാണ്ടി: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ കോൺഫെഡറേഷൻ സി ഐ ടി യു നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസിലേക്ക് മാർച്ചും ധർണയും നടത്തി.
ധർണ്ണ സമരം പി കെ. ബിജിത്തിൻ്റെ ആദ്യക്ഷതയിൽ സി ഐ ടി യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി അശ്വിനിദേവ് ഉദ്ഘാടനം ചെയ്യ്തു. എ. സോമശേഖരൻ സ്വാഗതവും, ഗോപി ഷെൽട്ടർ , ഹമീദ് കാട്ടിലപിടിക, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു സജിത്ത് മുചുകുന്ന് നന്ദി പറഞ്ഞു










