പേരാമ്പ്ര പഞ്ചായത്ത് മെമ്പറുടെ സ്കൂട്ടര്‍ മോഷണം പോയി; സിസിടിവി ദൃശ്യം പുറത്ത്

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീനിയുടെ സ്കൂട്ടര്‍ മോഷണം പോയി. ഇന്നലെ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന വെള്ള നിറമുള്ള ഹോണ്ട ആക്ടീവ സ്കൂട്ടറാണ് (രജിസ്ട്രേഷന് നമ്പര്‍: KL 56 L 5412) മോഷണം പോയത്. പഞ്ചായത്ത് ഓഫീസിലെ ആവശ്യങ്ങള്‍ക്കായി എത്തിയതായിരുന്നു മെമ്പര്‍. തുടര്‍ന്ന് തിരികെ എത്തിയപ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ഉടന്‍ തന്നെ പേരാമ്പ്ര പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍, വണ്ടിയുമായി കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ള വ്യക്തിയെക്കുറിച്ചോ മോഷണം പോയ സ്കൂട്ടറിനെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 94956 42424. പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.












