ഭരണഘടനാ ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്

ചിങ്ങപുരം: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ഫ്രെയിം ചെയ്ത പകര്‍പ്പ് മൂടാടി ഗ്രാമപഞ്ചായത്തിന് സമര്‍പ്പിച്ചുകൊണ്ട് സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍. എസ്. എസ് യൂണിറ്റ് ശ്രദ്ധേയമായി. നവംബര്‍ 26-ന് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഖില ആമുഖത്തിന്റെ പകര്‍പ്പ് ഏറ്റുവാങ്ങി.
ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ സമീപത്തെ കടകളിലും വീടുകളിലും ആമുഖത്തിന്റെ പകര്‍പ്പുകള്‍ കൈമാറി.
പരിപാടിക്ക് പ്രോഗ്രാം ഓഫീസര്‍ ഐ.വി. മഞ്ജുഷ, എന്‍.എസ്.എസ് ലീഡര്‍മാരായ നികേത്, പാര്‍വണ, അഭിരാമി, മീഡിയ വിങ് ലീഡര്‍മാരായ മെഷല്‍, ശ്രീദേവ് എന്നിവര്‍ നേതൃത്വം നല്‍കി.












