ഫുട്പാത്തിനോട് ചേർന്ന് കുഴിയിൽ വീണ വയോധികനെ രക്ഷപ്പെടുത്തി

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡിനരികിൽ ഫുട്പാത്തിനോട് ചേർന്ന് കുഴിയിൽ വീണ വയോധികനെ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

പേരാമ്പ്ര സ്വദേശി വിജയനാണ് വീട്ടിലേക്ക് നടന്നു പോകുമ്പോൾ സഹകരണ ആശുപത്രിക്ക് മുൻവശം മുള്ള നടപ്പാതയുടെ ചേർന്ന് 10 അടിയോളം താഴ്ചയുള്ള കുഴിയിൽ അകപ്പെട്ടത്.

സമീപത്തെ കച്ചവടക്കാർ വിവരം നൽകിയതോടെ അഗ്നിരക്ഷാസേനയെത്തി
അപകടത്തിൽപ്പെട്ട ആളെ പുറത്തെടുത്തു.

കെഎസ്ഇബിയുടെ കേബിൾ പാനലിൽ കുടുങ്ങിപ്പോയതിനാൽ കേബിൾ പാനലിന്റെ ഇരുമ്പ് ഭാഗങ്ങൾ അകറ്റിമാറ്റി ഏറെ നേരത്തെ പ്രയത്നത്തിനു ശേഷമാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തെ തുടർന്ന് അധികൃതർ എത്തി കുഴിക്ക് സുരക്ഷാ വേലികൾ സ്ഥാപിച്ചിട്ടുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!