ലോകകപ്പ് ഫുട്ബോൾ മേളയുടെ ആവേശത്തിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ മാതൃഭൂമി കിക്ക് ആൻഡ് വിൻ

കൊയിലാണ്ടി: ലോകകപ്പ് ഫുട്ബോൾ മേളയുടെ ആവേശവും ആരവവും ആകാൻ കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ മാതൃഭൂമി കിക്ക് ആൻഡ് വിൻ ഗോളടിക്കാൻ സമ്മാന നേടാം പരിപാടി തഹസിൽദാർ വി. ബിന്ദു കിക്കെടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ലോകകപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അതിവേഗം ശരിയുത്തരങ്ങൾ നൽകുന്നവർക്ക് നിറയെ സമ്മാനങ്ങളുമായാണ് മാതൃഭൂമി കിക്ക് ആൻഡ് വിൻ പ്രത്യേക വാഹനം എത്തിയത്
കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ പി സുധീഷ്, ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർ ഇ എം ബിജു, താലൂക്ക് സപ്ലൈ ഓഫീസർ ഫക്രുദീൻ അലി, സർവീസസിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ച കണാരൻ നടുക്കണ്ടി, ശ്രീലാൽ പെരുവട്ടൂർ, രാജേഷ് കീഴരിയൂം തുടങ്ങിയവർ പങ്കെടുത്തു.
ലോകകപ്പ് പ്രശ്നോത്തരിയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി










