അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വടകര ഐസിഡിഎസ് പരിധിയിലെ ചോറോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് ചോറോട് ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2026 ജനുവരി ഒന്നിനു 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ് കഴിയാത്തവരുമായിരിക്കണം. പത്താംതരം/തുല്യത പാസ്സാകാന്‍ പാടുള്ളതല്ല. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവുണ്ടായിരിക്കും. അപേക്ഷ ഫോമും വിശദ വിവരങ്ങളും ഓഫീസ് പ്രവൃത്തി ദിനങ്ങളില്‍ വടകര ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലായ് ഏഴ് വൈകുന്നേരം അഞ്ച് മണി വരെ വടകര ശിശു വികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0496 2501822.
ലബോറട്ടറി ടെക്നിഷ്യന്‍ ഒഴിവ്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ആര്‍ട് പ്ലസ് സെന്ററിലേക്ക് (ഉഷസ്) ഒരു ലബോറട്ടറി ടെക്നിഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നും എംഎല്‍ടിയില്‍ ബിഎസ്സി അല്ലെങ്കില്‍ ഡിപ്ലോമ. പ്രായം: 2026 ജനുവരി ഒന്നിലേക്ക് 35 വയസ്സ്. ശമ്പളം: 21,000 രൂപ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ 18-ന് രാവിലെ 10:30ന് എത്തണം.

ഹോമിയോ അറ്റന്‍ഡര്‍
കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികള്‍/ആശുപത്രികള്‍ ഉണ്ടായേക്കാവുന്ന തസ്തികയിലെ അറ്റന്‍ഡര്‍/ഡിസ്പെന്സര്/നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. എസ്എസ്എല്‍സി പാസ്സും ഹോമിയോ മരുന്ന് കൈകാര്യം ചെയ്യുന്നതില്‍ ഒരു എ ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖ തിയ്യതിയിലേക്ക് 45 വയസ്സ് കവിയരുത്. ദിവസവേതനം 750/രൂപ. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 23-ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്കായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ബി ബ്ലോക്കില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല് രേഖകളും, പരിചയ സര്‍ട്ടിഫിക്കറ്റും, ഐഡി കാര്‍ഡും ഇവയുടെയെല്ലാം ഫോട്ടോകോപ്പികളും സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍: 7306434062.

ഫാര്‍മസിസ്റ്റ് നിയമനം
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനായി ജൂണ്‍ 19-ന് അഭിമുഖം നടത്തും. ആശുപത്രി കോണ്‍ഫ്രന്‍സ് റൂമില്‍ രാവിലെ 9 മുതല്‍ 11 മണി വരെയാണ് അഭിമുഖം. ഒരൊഴിവാണുള്ളത്. യോഗ്യത: ഹോമിയോ ഫാര്‍മസി കോഴ്സ്-(എന്‍.സി.പി/സി.സി.പി വിജയം). പ്രായം : 21-45 വരെ. വേതനം: പ്രതിദിനം 800/രൂപ. ഹോമിയോകോളേജില്‍ നിന്നും 15 കിലോമീറ്ററനുള്ളില് താമസിക്കുന്നത് അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം എത്തേണ്ടതാണ്.

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ എട്ട് വരെയാണ് ക്ലാസ്. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല. ജേണലിസം, മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്ടന്റ് റൈറ്റിംഗ് ടെക്നിക് ഫോട്ടോ ജേണലിസം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് www.kma.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://forms.gle/EAzCF8GKsRGUDcwaA എന്ന ലിങ്കിലൂടെയും അപേക്ഷ നല്‍കാം. ഫോണ്‍: 0484 2422275, 2422068, 9388959192. അവസാന തിയതി ജൂണ്‍ 30. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030.

ജില്ലാ കലക്ടറുടെ ഇന്റേണുകളാവാന്‍ അവസരം; ജൂണ്‍ 21 വരെ അപേക്ഷിക്കാം
ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ (ഡി.സി.ഐ.പി) 2026 ജൂലൈ-ഒക്ടോബര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ ഇതിലൂടെ അവസരം ലഭിക്കും.
2015ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ മുപ്പത്തിമൂന്നാം ബാച്ചാണിത്. www.dcip.co.in സന്ദര്‍ശിച്ച് നിര്‍ദിഷ്ട ഫോമില്‍ ജൂണ്‍ 21നകം അപേക്ഷിക്കണം. നാല് മാസമാണ് കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടാകില്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. പുതിയ ബാച്ച് ജൂലൈ ആദ്യത്തില്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് www.dcip.co.in സന്ദര്‍ശിക്കുകയോ 9847764000, 0495-2370200 നമ്പറുകളില്‍ വിളിക്കുകയോ projectcellclt@gmail.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.









