പ്രൈവറ്റ് ബാങ്കുകൾ ജനവിശ്വാസം കാത്തുസൂക്ഷിക്കുന്നു: എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ

കൊയിലാണ്ടി: പ്രൈവറ്റ് ബാങ്കുകൾ ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് സുതാര്യമായും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ കെ.പ്രവീൺകുമാർ പറഞ്ഞു. കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ (എ.കെ.പി.ബി.എ) കൊയിലാണ്ടി താലൂക്ക് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലൂക്ക് പ്രസിഡന്റ് പി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി. കൃഷ്ണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയിൽ 25 വർഷം പൂർത്തിയാക്കിയ 25-ഓളം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. വി.ജി. മോഹൻകുമാർ, പി.കെ. സുനിൽകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. നവജിത് കുമാർ, ശ്രീലത സുനിൽകുമാർ, കെ.പി. രാജേഷ്, പി.വി. സുകു, സോമൻ, ബെന്നി, അരങ്ങിൽ ഗിരീഷ് കുമാർ, എ.ടി.കെ. സജീവൻ, മാത്യു ചെമ്പോട്ടിക്കൽ, കെ. രതീഷ് ബാബു,മനോജ് വടകര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ബാങ്കിംഗ് മേഖലയിലെ സമകാലിക വിഷയങ്ങൾ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, അംഗക്ഷേമ പദ്ധതികൾ എന്നിവ സമ്മേളനത്തിൽ ചർച്ചയായി. കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന കുടുംബ സംഗമവും അനുമോദന ചടങ്ങുകളും പരിപാടിക്ക് മാറ്റുകൂട്ടി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!